കേരളം

kerala

ETV Bharat / state

നോറോ വൈറസ്‌; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം - നോറോ വൈറസ്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വയനാട്ടില്‍ നോറോ വൈറസ്‌ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

Noro virus confirms in Kerala  health minister veena george  noro virus kerala updates  noro virus confirms in wayanad  noro virus updates  നോറോ വൈറസ് കേരളത്തില്‍  കേരളത്തില്‍ നോറോ സ്ഥിരീകരിച്ചു  ആരോഗ്യമന്ത്രി വീണ ജോര്‍ജ്‌  കേരള ആരോഗ്യവകുപ്പ്  ആരോഗ്യ വകുപ്പ് കേരളം  വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു  നോറോ വൈറസ്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  നോറോ വൈറസ്‌ ആരോഗ്യ വകുപ്പ്
നോറോ വൈറസ്‌; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം

By

Published : Nov 12, 2021, 5:30 PM IST

തിരുവനന്തപുരം: നോറോ വൈറസ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി.

കുടിവെള്ള സ്രോതസുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്തണമെന്നും അരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്. അതിനാല്‍ രോഗത്തെപ്പറ്റിയും അതിന്‍റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്ന്‌ ആരോഗ്യ മന്ത്രി വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details