.
നാമനിർദേശ പത്രിക സമർപ്പണം തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 10 സ്ഥാനാർഥികളാണ് ഇന്ന് നാമ നിർദേശ പത്രിക നൽകിയത്.
എൽഡിഎഫിൽ നിന്ന് നാല് പേർ പത്രിക സമർപ്പിച്ചപ്പോൾ എൻഡിഎയിൽ നിന്ന് രണ്ടു പേരും പത്രിക സമർപ്പിച്ചു.
എസ് ഡി പി ഐയെ കൂടാടെ സ്വതന്ത്ര സ്ഥാനാർഥികളായി മൂന്ന് പേരും പത്രിക നല്‍കി.
വിഎൻ വാസവൻ, രാജാജി മാത്യു തോമസ്, വിപി സാനു , പി വി അൻവർ എന്നിവരാണ് എൽഡിഎഫിൽ നിന്ന് ഇന്ന് പത്രിക സമർപ്പണം നടത്തിയത്.
ചാലക്കുടി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എഎൻ രാധാകൃഷ്ണൻ, കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സികെ പത്മനാഭൻ എന്നിവരും ഇന്ന് പത്രിക സമർപ്പണം നടത്തി.
പൊന്നാനിയില്‍ കെസി നസീര്‍, മലപ്പുറത്ത് അബ്ദുല്‍ മജീദ് എന്നിവരാണ് എസ് ഡിപി യിൽ നിന്ന് ഇന്ന് പത്രിക സമർപ്പണം നടത്തിയത്.
മുന്നണികള്‍ക്ക് പുറമേ എറണാകുളം മണ്ഡലത്തിൽ നിന്ന് വിവേക് കെ. വിജയൻ, സദാശിവൻ എന്നീ സ്വതന്ത്ര സ്ഥാനാർഥികളും ഇന്ന് പത്രിക സമർപ്പിച്ചു.