തിരുവനന്തപുരം:കിംസ് ആശുപത്രിയിൽ നിലവിൽ ആരും സിക്ക വൈറസ് ബാധിച്ച് ചികിത്സയിലില്ലെന്ന് ആശുപത്രി അധികൃതർ. മെയ് മാസത്തിൽ ഒരു ഗർഭിണിയിൽ സിക്ക വൈറസിന്‍റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഗർഭിണിയെ കൂടാതെ അന്ന് 13 ആരോഗ്യ പ്രവർത്തകരുടെയും സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു.
പരിശോധന ഫലം ലഭിച്ചത് ഇപ്പോഴാണെന്നും കൊവിഡ്, നിപ്പ എന്നീ രോഗങ്ങൾ പോലെ ഭയപ്പെടേണ്ട ഒന്നല്ല സിക്ക വൈറസ് എന്നും ആശുപത്രി അധികൃതർ പറഞ്ഞു. എന്നിരുന്നാലും ഗർഭിണികളിൽ രോഗം ബാധിച്ചാൽ കുഞ്ഞിന് വൈകല്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കിംസ് ആശുപത്രിയിലെ ഡോക്‌ടർമാർ അറിയിച്ചു.
Read More:സിക്ക വൈറസിനെ നേരിടാന്‍ ആക്ഷന്‍ പ്ലാനൊരുക്കി ആരോഗ്യ വകുപ്പ്;ഗര്‍ഭിണികളില്‍ പരിശോധന