തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ സേനയുടെ ആയുധങ്ങള്‍ നഷ്ടമായിട്ടില്ലെന്ന വിശദീകരണവുമായി ഉന്നത പൊലീസ് വൃത്തങ്ങള്‍. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആയുധങ്ങള്‍ നഷ്ടമായിട്ടില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ക്യാമ്പില്‍ നിന്നും കാണാതായ ആയുധങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ആയുധങ്ങള്‍ നഷ്ടമായിട്ടില്ലെന്ന് പൊലീസ് - ആഭ്യന്തര മന്ത്രാലയം
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആയുധങ്ങള്‍ നഷ്ടമായിട്ടില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ക്യാമ്പില്‍ നിന്നും കാണാതായ ആയുധങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ആയുധങ്ങള്‍ നഷ്ടമായിട്ടില്ലെന്ന് കേരള പൊലീസ് ഉദ്യോഗസ്ഥര്‍
സി.എ.ജിയുടെ നിര്‍ദേശപ്രകാരമുള്ള പരിശോധനയിലാണ് തോക്കുകള്‍ ലഭിച്ചതെന്നാണ് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട്. തോക്കുകള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ പൊലീസില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ അവ നഷ്ടമായിട്ടില്ല. ഇക്കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും. പൊലീസിന്‍റെ കൈയിലുള്ള ആയുധങ്ങളെല്ലാം ക്രൈബ്രാഞ്ച് വീണ്ടും പരിശോധിക്കും. ഇത് സംബന്ധിച്ച നിര്‍ദേശം പൊലീസിന് ക്രൈംബ്രാഞ്ച് നല്‍കിയിട്ടുണ്ട്.