കേരളം

kerala

ETV Bharat / state

കള്ള് കിട്ടാനില്ല: തിരുവനന്തപുരത്ത് ഷാപ്പുകൾ തുറന്നില്ല - പൂർണതോതിലായാൽ

പൂർണമായും കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പാഴ്‌സലായി മാത്രം വിതരണം ചെയ്യണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ രാവിലെ മുതൽ കള്ളിനായി കുപ്പികളുമായി ഷാപ്പിലെത്തിയവർ നിരാശരായി മടങ്ങി.

കള്ള് ഷാപ്പുകൾ തുറന്നില്ല  കള്ള്  തിരുവനന്തപുരത്ത്  തെങ്ങ് ചെത്ത്  ഉൽപാദനം  പൂർണതോതിൽ  പൂർണതോതിലായാൽ  നടത്തിപ്പുകാർ
ആവശ്യത്തിന് കള്ള് ലഭ്യമല്ലാത്തതിനാൽ തിരുവനന്തപുരത്ത് കള്ള് ഷാപ്പുകൾ തുറന്നില്ല

By

Published : May 13, 2020, 12:36 PM IST

തിരുവനന്തപുരം:ആവശ്യത്തിന് കള്ള് ലഭ്യമല്ലാത്തതിനാൽ തിരുവനന്തപുരം ജില്ലയിലെ കള്ള് ഷാപ്പുകൾ തുറന്നില്ല. തെങ്ങ് ചെത്ത് പുനരാരംഭിച്ചിട്ട് ദിവസങ്ങൾ മാത്രം ആയതിനാൽ ഉൽപാദനം പൂർണതോതിലായാൽ മാത്രമേ ഷാപ്പുകൾ തുറക്കാനാകുവെന്നാണ് നടത്തിപ്പുകാർ പറയുന്നത്.

ആവശ്യത്തിന് കള്ള് ലഭ്യമല്ലാത്തതിനാൽ തിരുവനന്തപുരത്ത് കള്ള് ഷാപ്പുകൾ തുറന്നില്ല

ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ ബുധനാഴ്‌ച മുതൽ തുറക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പൂർണമായും കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പാഴ്‌സലായി മാത്രം വിതരണം ചെയ്യണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ രാവിലെ മുതൽ കള്ളിനായി കുപ്പികളുമായി ഷാപ്പിലെത്തിയവർ നിരാശരായി മടങ്ങി.

തെങ്ങ് ചെത്ത് പുനരാരംഭിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കള്ള് പൂർണതോതിൽ ലഭ്യമായാൽ മാത്രമേ ഷാപ്പുകൾ തുറക്കാനാകു എന്നും അതിന് രണ്ടാഴ്‌ചയെങ്കിലും വേണ്ടിവരുമെന്നുമാണ് ഷാപ്പ് നടത്തിപ്പുകാർ പറയുന്നത്. നിലവിൽ പല ഷാപ്പുകളും ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാൻ മാത്രമാണ് തുറക്കുന്നത്. സാമൂഹിക അകലം പാലിച്ച് പ്രത്യേക കൗണ്ടറുകൾ മുഖേന കള്ള് വിതരണം നടത്താനായിരുന്നു തീരുമാനം. ഷാപ്പുകൾ തുറന്നാൽ ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ള് വാങ്ങാനാകും. രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രവർത്തനം.

ABOUT THE AUTHOR

...view details