തിരുവനന്തപുരം:വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരിക്കലും മതേതര നിലപാടിൽ വിട്ടുവീഴ്‌ച വരുത്തിയിട്ടില്ലെന്നും തന്‍റെ മതേതരത്വ നിലപാട് മുഖ്യമന്ത്രി വരെ അംഗീകരിച്ചതാണെന്നും അത് വിട്ടുള്ള ഒരു പ്രവർത്തനത്തിനും തയ്യാറല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസും മതേതര നിലപാടുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് യാതൊരു രാഷ്ട്രീയ നീക്കുപോകുമില്ലെന്ന് പല തവണ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണെന്നും കെപിസിസി നേതൃത്വം മാത്രമല്ല എഐസിസിയും ഈ നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയെന്ന വാർത്ത കെട്ടിച്ചമച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് യാതൊരു രാഷ്ട്രീയ നീക്കുപോകുമില്ലെന്ന് പല തവണ ആവർത്തിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയെന്ന വാർത്ത കെട്ടിച്ചമച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം അടഞ്ഞ അധ്യായമാണ്. അക്കാര്യം വീണ്ടും ചർച്ചയാക്കുന്നത് ആരുടെയോ രഹസ്യ അജണ്ട നടപ്പിലാക്കാനാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ചർച്ച നടത്തിയെന്നകാര്യം നിഷേധിക്കുന്നോയെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി മുല്ലപ്പള്ളി പറഞ്ഞില്ല. പിസി ജോർജിന്‍റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ല. എല്ലാവരുമായി ചർച്ച നടത്തിയ ശേഷമേ ഇതുസംബന്ധിച്ച തീരുമാനം എടുക്കുകയുള്ളൂവെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
Last Updated : Jan 11, 2021, 3:06 PM IST