കോൺഗ്രസിൽ നിന്ന് സർസംഘചാലകിനെ ആവശ്യമില്ല: കെ. സുരേന്ദ്രൻ - gold smuggling probe
ബിജെപിയും കോൺഗ്രസും തമ്മിൽ ബന്ധമില്ലെന്നും കോൺഗ്രസും സിപിഎമ്മും തമ്മിലാണ് കേസുകൾ ഒതുക്കി തീർക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആരോപിച്ചു.
![കോൺഗ്രസിൽ നിന്ന് സർസംഘചാലകിനെ ആവശ്യമില്ല: കെ. സുരേന്ദ്രൻ കെ. സുരേന്ദ്രൻ തിരുവനന്തപുരം ബിജെപി കോൺഗ്രസിൽ നിന്ന് സർസംഘചാലക് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ കേരളം ബിജെപി ബിജെപിയും കോൺഗ്രസും ആർഎസ്എസ് കോടിയേരി ബാലകൃഷ്ണൻ സ്വർണക്കടത്ത് കേസ് Sarsanghchalak Congress to BJP K Surendran kerala bjp RSS gold smuggling probe bjp state secretary](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8255426-thumbnail-3x2-srndran.jpg)
കോൺഗ്രസിൽ നിന്ന് സർസംഘചാലകിനെ ആവശ്യമില്ല
തിരുവനന്തപുരം: ബിജെപിയ്ക്ക് കോൺഗ്രസിൽ നിന്നൊരു സർസംഘചാലകിനെ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. ബിജെപിയും കോൺഗ്രസും തമ്മിൽ യാതൊരു ബന്ധവുമില്ല. കോൺഗ്രസും സിപിഎമ്മും തമ്മിലാണ് കേസുകൾ ഒതുക്കി തീർക്കുന്നത്. ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്‌താവന സ്വർണക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.