തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവില്ല. കൊവിഡ് ഉന്നതതല യോഗത്തിന്‍റെ തീരുമാനം അനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. അതേസമയം സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുമെന്നും ഉത്തരവിൽ പറയുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങളും തുടരും. ചീഫ് സെക്രട്ടറിയാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഉത്തരവിറക്കിയത്. കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ മൈക്രോ കണ്ടെയിന്‍മെന്‍റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കര്‍ക്കശമാക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്‌ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.