തിരുവനന്തപുരം:തോട്ടനയത്തിലെ മാറ്റത്തിന് ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് വ്യവസായ വകുപ്പുമന്ത്രി പി രാജീവ് നിയമസഭയിൽ. തോട്ടങ്ങളുടെ അഞ്ച് ശതമാനം ഭൂമി മറ്റു വിളകൾക്ക് ഉപയോഗിക്കാം. അതിനുള്ള വ്യവസ്ഥ നിലവിലെ ഭൂപരിഷ്കരണ നിയമത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍
തോട്ടങ്ങളുടെ അഞ്ച് ശതമാനം ഭൂമി മറ്റു വിളകൾക്ക് ഉപയോഗിക്കാം എന്ന് നിലവിലെ ഭൂപരിഷ്‌കരണനിയമപ്രകാരം വ്യവസ്ഥ ചെയ്യാം എന്ന് പി രാജീവ് നിയമസഭയില്‍ പറഞ്ഞു.
തോട്ടനയത്തിലെ മാറ്റം; ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍
കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കുള്ള ഭൂമിയേറ്റെടുക്കൽ 87 ശതമാനം പൂർത്തിയായെന്നും പി രാജീവ് പറഞ്ഞു. പാലക്കാടും അയ്യമ്പുഴയിലുമായി 2,135 ഏക്കർ ഭൂമി ഏറ്റെടുക്കണം. ഇതിൽ 1,867 ഏക്കർ മെയ് മാസത്തോടെ ഏറ്റെടുക്കും. ഡിസംബറിലാണ് ഭൂമി ഏറ്റെടുക്കലിൻ്റെ ആദ്യഘട്ടം തുടങ്ങിയത്. സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് കേന്ദ്ര സർക്കാരിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ:കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി നിയമസഭയിൽ; അടിയന്തര പ്രമേയത്തിന് നോട്ടീസ്