കേരളം

kerala

ETV Bharat / state

'നാര്‍ക്കോട്ടിക് ജിഹാദ്' ; സര്‍വകക്ഷിയോഗത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി - വാസവന്‍

എല്ലാ സംഘടനകളും അവരവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പിന്നെന്തിനാണ് സര്‍വകക്ഷി യോഗമെന്ന് മുഖ്യമന്ത്രി

no need for an all party meeting demanded by the opposition says cm pinarayi vijayan  there is no need for an all party meeting demanded by the opposition on the pala bishop statement says cm pinarayi vijayan  പ്രകോപനപരമായ നിലപാടുകൾ പ്രോത്സാഹിപ്പിക്കരുത്  പാലാ ബിഷപ്പ് വിവാദത്തിൽ സര്‍വ്വകക്ഷിയോഗത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി  സര്‍വ്വകക്ഷിയോഗം  യോഗം  പാലാ ബിഷപ്പ് വിവാദം  പാലാ ബിഷപ്പ്  പാലാ ബിഷപ്പ് പരാമർശം  നാർക്കോട്ടിക് ജിഹാദ്  narcotic jihad  മുഖ്യമന്ത്രി  പിണറായി വിജയൻ  cm pinarayi vijayan  pinarayi vijayan  pala bishop statement  no need for an all party meeting demanded by the opposition  pala bishop  വാസവന്‍  വിഎൻ വാസവന്‍
പാലാ ബിഷപ്പ് വിവാദത്തിൽ സര്‍വ്വകക്ഷിയോഗത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

By

Published : Sep 22, 2021, 9:28 PM IST

Updated : Sep 22, 2021, 9:46 PM IST

തിരുവനന്തപുരം : പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആവശ്യപ്പെടുന്ന സര്‍വ കക്ഷിയോഗത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാ സംഘടനകളും അവരവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പിന്നെന്തിനാണ് സര്‍വകക്ഷിയോഗമെന്നും മുഖ്യമന്ത്രി ചോദിച്ചു.

READ MORE:'പ്രണയവും മയക്കുമരുന്നും മതത്തിന്‍റെ തലയില്‍ തള്ളേണ്ടതല്ല' ; പാലാ ബിഷപ്പിന്‍റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി

പ്രകോപനപരമായ നിലപാടുകളെ ആരും പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് വേണ്ടത്. സർക്കാർ സർവകക്ഷിയോഗം വിളിക്കാൻ തയാറാകണമെന്ന പ്രതിപക്ഷത്തിന്‍റെയും വിവിധ മതസംഘടനകളുടെയും ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിൽ സര്‍വകക്ഷിയോഗത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

അതേസമയം മന്ത്രി വി.എൻ വാസവന്‍ പാലാ ബിഷപ്പിനെ സന്ദർശിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു.

വിഎന്‍ വാസവന്‍ പാലാ ബിഷപ്പിനെ പിന്താങ്ങാനല്ല അവിടെ പോയത്. ആ നിലപാടിനെ പിന്താങ്ങുന്ന സമീപനവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Sep 22, 2021, 9:46 PM IST

ABOUT THE AUTHOR

...view details