കേരളം

kerala

ETV Bharat / state

'ഡിസിസി പുനസംഘടനാ വിവാദത്തില്‍ പ്രതികരിക്കാനില്ല' : സുധാകരന്‍റെ വഴിയേ ചെന്നിത്തലയും - ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസ് നേതൃത്വത്തോട് അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിൽ രമേശ് ചെന്നിത്തല.

ഡിസിസി പുനഃസംഘടനാ വിവാദത്തില്‍ പ്രതികരിക്കാനില്ല  ഡിസിസി പുനഃസംഘടനാ വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് ചെന്നിത്തല  ചെന്നിത്തല  രമേശ് ചെന്നിത്തല  Ramesh Chennithala  no more controversy says Ramesh Chennithala  dcc reorganization  ഡിസിസി പുനഃസംഘടന  ഡിസിസി പുനഃസംഘടനാ വിവാദം  ഉമ്മന്‍ചാണ്ടി  വിഡി സതീശൻ
'ഡിസിസി പുനഃസംഘടനാ വിവാദത്തില്‍ പ്രതികരിക്കാനില്ല': സുധാകരന്‍റെ വഴിയേ ചെന്നിത്തലയും;

By

Published : Sep 1, 2021, 3:05 PM IST

Updated : Sep 1, 2021, 3:11 PM IST

തിരുവനന്തപുരം :ഡിസിസി പുനസംഘടനാ വിവാദത്തില്‍ ഇനി പരസ്യ പ്രതികരണത്തിനില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ നിരവധി ചോദ്യങ്ങളുന്നയിച്ചെങ്കിലും 'വരട്ടെ' എന്നു മാത്രമായിരുന്നു മറുപടി.

ALSO READ:'ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉന്നത നേതാക്കൾ'; ഇനി വിവാദത്തിനില്ലെന്ന് സുധാകരൻ

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കുന്ന ലിസ്റ്റ് അതേ പടി അംഗീകരിക്കാനെങ്കില്‍ പിന്നെ തങ്ങളെന്തിനാണെന്ന വിഡി സതീശന്‍റെ പരാമര്‍ശത്തോടും ചെന്നിത്തല പ്രതികരിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വത്തോട് അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് പരസ്യ പ്രതികരണത്തിനില്ല.

പരാതി പറയേണ്ടവരോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടന തിരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്നാണ് അഭിപ്രായമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Last Updated : Sep 1, 2021, 3:11 PM IST

ABOUT THE AUTHOR

...view details