തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലൂടെ മദ്യം വാങ്ങാനുള്ള ആപ്പായ ‘ബെവ്ക്യു’ ആപ്പ് പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയുടെ നിര്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം . ടോക്കണ്‍ സംവിധാനത്തിലൂടെയുള്ള മദ്യവില്‍പ്പന കനത്ത നഷ്ടമാണ് സൃഷ്ടിച്ചതെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് ബാറുകൾ അടക്കം പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ ബെവ് ക്യു ആപ്പ് ഇനി ആവശ്യമില്ലെന്നായിരുന്നു കോർപ്പറേഷന്‍റെ വിലയിരുത്തൽ.
ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യു റദ്ദാക്കി - ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട
ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലൂടെ മദ്യം വാങ്ങാനുള്ള ആപ്പായ ‘ബെവ്ക്യു’ സര്‍ക്കാര്‍ റദ്ദാക്കി. ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയുടെ നിര്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് റദ്ദാക്കിയത്.
ലോക്‌ഡൗണിനെ തുടർന്ന് നിർത്തി വച്ച മദ്യ വിതരണം മെയ് 27നാണ് പുനരാംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്തി മദ്യവിൽപന നടത്തുന്നതിനാണ് ബിവറേജസ് കോർപ്പറേഷൻ ബെവ് ക്യൂ ആപ്പ് കൊണ്ടുവന്നത്.2020 മെയ് 28 മുതലാണ് മദ്യവില്‍പ്പനയ്ക്ക് ആപ്പ് സംവിധാനം ഏര്‍പ്പെടുത്തിയത്. പിന്നാലെ ബാറുകളിലൂടെ പാഴ്‌സൽ വിൽപനയും അനുവദിച്ചു. ഇതിനും ബെവ്ക്യു ആപ്പിൽ ബുക്കിംഗ് നിർബന്ധമായിരുന്നു. ഡിസംബർ 24ന് ആണ് സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയത്.