കേരളം

kerala

ETV Bharat / state

'വര്‍ഗീയത ഇളക്കിവിടാന്‍ ശ്രമം' ; ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസ് വീഴ്ചയില്ലെന്ന് കോടിയേരി

ആലപ്പുഴയിലെ കൊലപാതകങ്ങൾ ആർഎസ്എസും എസ്‌ഡിപിഐയും ആസൂത്രണംചെയ്ത് നടത്തിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍

Kodeyeri backs police in Alapuzha killings  cpim criticism against rss  cpim criticism against sdpi  ആലപ്പുഴ കൊലപാതകത്തില്‍ പൊലീസിന് പിന്തുണ  ആലപ്പുഴ രാഷ്ട്രീയ കൊലപാതകങ്ങള്‍  ആര്‍എസ്എസിന് സിപിഎം വിമര്‍ശനം  എസ്ഡിപിഐക്ക് സിപിഎം വിമര്‍ശനം
ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസ് വീഴ്ചയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

By

Published : Dec 23, 2021, 5:35 PM IST

തിരുവനന്തപുരം :ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ പാർട്ടികൾ ആസൂത്രണം ചെയ്ത് നടത്തുന്ന കൊലപാതകങ്ങൾ തടയാൻ പോലീസിന് സാധിക്കണമെന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ആലപ്പുഴയിലെ കൊലപാതകങ്ങൾ ആർഎസ്എസും എസ്‌ഡിപിഐയും ആസൂത്രണംചെയ്ത് നടത്തിയതാണ്. കൊല നടത്തിയതിനുശേഷം ഇരുകൂട്ടരും പോലീസിനെ കുറ്റപ്പെടുത്തുകയാണ്. സംസ്ഥാനത്ത് വർഗീയ വികാരം ഇളക്കിവിടാനാണ് ആർഎസ്എസിൻ്റെയും മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളുടേയും ശ്രമം.

ഇരുകൂട്ടരും കേരളത്തിൻ്റെ സമാധാനം തകർക്കുന്നു. പോലീസ് അന്വേഷണം ഫലപ്രദമാണ്. കേരളത്തെ കലാപഭൂമിയാക്കരുതെന്നാവശ്യപ്പെട്ട് ജനുവരി നാലിന് എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും പാർട്ടി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ALSO READ:Periya Murder Case; പെരിയ കൊലക്കേസ്: പാര്‍ട്ടിയെ വേട്ടയാടിവര്‍ മാപ്പ് പറയണമെന്ന് സി.പി.എം

കൊല നടത്തുന്നതിൽ ആഹ്ളാദിക്കുന്ന എസ്‌ഡിപിഐയുടേത് താലിബാൻ മോഡൽ സന്ദേശമാണ്. സി പി എമ്മിൽ നുഴഞ്ഞുകയറാൻ എസ് ഡി പി ഐക്കാർക്ക് കഴിയില്ല. മുസ്ലിങ്ങളെല്ലാം എസ്‌ഡിപിഐക്കാരല്ല.

സിപിഎമ്മിൽ എല്ലാ മതവിഭാഗങ്ങളിലും പെട്ടവരുണ്ട്. അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിനെ പറ്റി പ്രചരിപ്പിച്ചത് അസംബന്ധമാണ്. സിപിഎമ്മിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ടവര്‍ ചേർന്നാൽ എസ്‌ഡിപിഐയായി ചിത്രീകരിക്കുന്നത് ശരിയല്ല.

സ്ഥലം വിട്ടുകൊടുക്കുന്നവരെ കണ്ണീര് കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ല. രാഷ്ട്രീയ താത്പര്യത്തോടെയുള്ള സങ്കുചിത നിലപാടാണ് പ്രതിപക്ഷത്തിൻ്റേത്. എതിർപ്പിന് കീഴടങ്ങി പദ്ധതി ഉപേക്ഷിക്കില്ല. പാരിസ്ഥിതിക ആഘാതം ഏറ്റവും കുറഞ്ഞ നിലയിലാവും പദ്ധതി നടപ്പാക്കുകയെന്നും കോടിയേരി പറഞ്ഞു.

ABOUT THE AUTHOR

...view details