സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫിൽ തര്‍ക്കമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
സീറ്റുകൾ സംബന്ധിച്ച് ഏകദേശ ചിത്രം വ്യക്തമായിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി.
സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫിൽ തര്‍ക്കമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം:സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫിൽ ഒരു തർക്കവുമില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഓരോ പാർട്ടികളും കൂടിയാലോചനകളിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. സീറ്റുകൾ സംബന്ധിച്ച് ഏകദേശ ചിത്രം വ്യക്തമായിട്ടുണ്ട്. വരുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്നും സീറ്റ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പലയിടത്തും ഉണ്ടാകുന്ന പ്രതിഷേധങ്ങൾ പ്രാദേശികമാണെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.