തിരുവന്തപുരം: 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമ ബഹിഷ്‌കരിക്കണമെന്നത് സിപിഎമ്മിന്‍റെ അഭിപ്രായമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍. തിരുവന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് കോടിയേരി നിലപാട് പറഞ്ഞത്.
സിനിമ ബഹിഷ്‌കരണ വിവാദം: സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും പറയുന്നത് സിപിഎം അഭിപ്രായമല്ലെന്ന് കോടിയേരി - Nna Than Kes Kod movie updation
സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും പറയുന്നത് എല്ലാം സിപിഎം അഭിപ്രായമല്ല. അതിന് സിപിഎമ്മിനെ പഴി ചാരേണ്ടെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
'ന്നാ താന്‍ കേസ് കൊട്': സിനിമ ബഹിഷ്‌കരിക്കണമെന്നത് സി പി എം അഭിപ്രായമല്ലെന്ന് കോടിയേരി
സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും പറയുന്നത് എല്ലാം സിപിഎം അഭിപ്രായമല്ല. അതിന് സിപിഎമ്മിനെ പഴി ചാരേണ്ടെന്നും കോടിയേരി പറഞ്ഞു. അതോടൊപ്പം റോഡുകളില്‍ കുഴികളുണ്ടെന്ന വിമര്‍ശനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തന്നെ സമ്മതിച്ച കാര്യമാണെന്നും വിമര്‍ശനം ഉള്‍കൊണ്ട് കുഴികള്‍ അടയ്ക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചിട്ടുള്ളതുമാണ്.
റോഡിലെ കുഴി നികത്തുകയാണ് വേണ്ടതെന്നും അതിന് നടപടി സ്വീകരിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.