കേരളം

kerala

ETV Bharat / state

കൊവിഡ് മതം നോക്കി വരുന്ന രോഗമല്ല; മുഖ്യമന്ത്രി പിണറായി വിജയൻ - വര്‍ഗീയ വിളവെടുപ്പ്

തബ്‌ലീഗ് സമ്മേളനത്തെ കുറിച്ച് സാമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണം മുൻനിർത്തി കൊവിഡ് കാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്തരുതെന്ന് മുഖ്യമന്ത്രിയുടെ താക്കീത്

nizamuddin  quarantine  kerala  കൊവിഡ്  മുഖ്യമന്ത്രി പിണറായി വിജയൻ  വര്‍ഗീയ വിളവെടുപ്പ്  തബലീഖ് സമ്മേളനx
കൊവിഡ് മതം നോക്കി വരുന്ന രോഗമല്ല; മുഖ്യമന്ത്രി പിണറായി വിജയൻ

By

Published : Apr 1, 2020, 9:19 PM IST

Updated : Apr 1, 2020, 10:03 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തബ്‌ലീഗ് സമ്മേളനത്തെ കുറിച്ച് സാമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണം മുൻനിർത്തി കൊവിഡ് കാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്തരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മതം നോക്കി വരുന്ന രോഗമല്ല എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ കൃത്യമായ കണക്ക് സര്‍ക്കാരിൻ്റെ കൈവശമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനു മുന്‍പു തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കുതല്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതെസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷൻ്റെ അളവ് കുറക്കുന്ന റേഷന്‍ വ്യാപാരകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഏപ്രില്‍ 20 വരെ റേഷന്‍ വിതരണം നടത്തും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കും. ക്വാറൻ്റെയ്‌നില്‍ കഴിയുന്നവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ലെന്ന ആശങ്ക വേണ്ട എന്നും ഇവരുടെ പെന്‍ഷന്‍ അക്കൗണ്ടുകളിലുണ്ടാകുമെന്നും രോഗം ഭേദമായ ശേഷം അവര്‍ക്ക് പണം വിന്‍വലിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Apr 1, 2020, 10:03 PM IST

ABOUT THE AUTHOR

...view details