നിയമസഭാ ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും - niyamasabha
രണ്ട് ദിവസമായി നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ധനമന്ത്രി തോമസ് ഐസക് ഇന്ന് മറുപടി പറയും
തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും. ബജറ്റ് ചര്‍ച്ചയ്ക്ക് ധനമന്ത്രിയുടെ മറുപടിയോടെയാണ് ബജറ്റ് സമ്മേളനത്തിന് സമാപനമാകുന്നത്. രണ്ട് ദിവസമായി നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ധനമന്ത്രി തോമസ് ഐസക് ഇന്ന് മറുപടി പറയും. പുതിയ പദ്ധതികൾ ഒന്നുമില്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചതെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. ഇത് കൂടാതെ എയ്‌ഡഡ് മേഖലയിലെ അധ്യാപക നിയമനം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ഇന്നത്തെ പ്രസംഗത്തില്‍ വ്യക്തമാക്കും. നിയമനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മതിയെന്ന ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷവും സ്‌കൂള്‍ മാനേജ്‌മെന്‍റുകളും വിമര്‍ശനമുന്നയിച്ചിരുന്നു. ഇതുകൂടാതെ ബജറ്റിനു പുറത്തുള്ള ചില പ്രഖ്യാപനങ്ങള്‍ കൂടി ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കുന്നതിനായി നിയമസഭ അടുത്തമാസം വീണ്ടും ചേരും.