തിരുവനന്തപുരം:നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കെ എം മാണിക്ക് ചരമോപചാരം അര്‍പ്പിച്ച് ആദ്യദിനം പിരിഞ്ഞു. കെ എം മാണിയുടെ റെക്കോഡുകള്‍ മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നിയമസഭ സമ്മേളനം തുടങ്ങി; കെ.എം മാണിക്ക് ആദരവ് അറിയിച്ച് സഭ - K M Mani
കെ എം മാണിയുടെ റെക്കോഡുകള്‍ മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഏത് കൊടുങ്കാറ്റിലും അക്ഷോഭ്യനായി നില്‍ക്കാനുള്ള മനോബലം മാണിക്കുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മാണിയോടുള്ള ആദരവ് സൂചകമായി കാരുണ്യ പദ്ധതി പുനരാരംഭിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മാണിയെ അനുസ്മരിച്ച് പ്രസംഗിച്ചു. ഒരു ജിജ്ഞാസുവിന്റെ യൗവ്വന തീക്ഷണ മനസിനുടമയായ മാണിക്ക് നിയമ സഭ എന്നും പാഠശാലയായിരുന്നുവെന്ന് സ്പീക്കർ പറഞ്ഞു. തെരഞ്ഞെടുപ്പ് ജയത്തിൽ മാണിയുടെ റെക്കോഡുകൾ തകർക്കാനാവുമോ എന്നത് സംശയമാണെന്നും സ്പീക്കർ കൂട്ടിചേർത്തു. വിവിധ കക്ഷി നേതാക്കളും കെ എം മാണിയെ അനുസ്മരിച്ച് സംസാരിച്ചു.