അമരവിള ചെക്ക് പോസ്റ്റിൽ 200 കിലോ പാൻ മസാല പിടികൂടി
നാഗർകോവിൽ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് നാനോ കാറിനുള്ളിൽ 13 ചാക്കുകളിൽ പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചു കടത്തുകയായിരുന്നു.
അമരവിള ചെക്ക് പോസ്റ്റിൽ 200 കിലോ പാൻ മസാല പിടികൂടി
അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ 200 കിലോ നിരോധിത പാൻ മസാല പിടികൂടി. ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടയിൽ വർക്കല സ്വദേശി ഗഫൂറാണ് പിടിയിലായത്. ശംഭു, കൂൾ ഇനങ്ങളിൽപ്പെട്ട മസാലകളാണ് പിടികൂടിയത്. നാഗർകോവിൽ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് നാനോ കാറിനുള്ളിൽ 13 ചാക്കുകളിൽ പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചു കടത്തുകയായിരുന്നു. പ്രതികൾക്കെതിരെ കോട്പാ വകുപ്പു പ്രകാരം കേസെടുത്തു. തുടർ നടപടികൾക്കായി അമരവിള റേഞ്ച് ഓഫീസിൽ പ്രതികളെ ഹാജരാക്കി.
Last Updated : Apr 10, 2019, 6:31 PM IST