തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്ക് നിപയില്ല - nipah virus
തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ രണ്ടുപേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതില്‍ കൊല്ലം കടയ്ക്കൽ സ്വദേശിയായ പതിനെട്ടുകാരന് നിപയില്ലെന്ന് സ്ഥിരീകരിച്ചത്
തിരുവനന്തപുരം:നിപ രോഗലക്ഷണങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രണ്ട് രോഗികളില്‍ ഒരാള്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടന്ന സ്രവ സാമ്പിൾ പരിശോധനാ ഫലത്തിലാണ് കൊല്ലം കടയ്ക്കൽ സ്വദേശിയായ പതിനെട്ടുകാരന് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് വ്യക്തമാക്കി. ഐസൊലേഷൻ വാർഡിൽ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ പത്തൊൻപതുകാരന്‍റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.