കോഴിക്കോട്:സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെനിപ വൈറസ് ബാധയിൽ സംസ്ഥാനത്ത് കൂടുതൽ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
'നിപ'യിൽ ആശ്വാസം; 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് - നിപ നെഗറ്റീവ്
സമ്പര്‍ക്കത്തിലുണ്ടായിരുന്ന കൂടുതല്‍ പേരുടെ സാമ്പിളുകള്‍ വ്യാഴാഴ്‌ച പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്.
15 പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. നിപ ബാധിതനായി മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന കൂടുതല്‍ പേരുടെ സാമ്പിളുകള്‍ വ്യാഴാഴ്‌ച പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.