തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിയുടെ നിപ പരിശോധന ഫലം നെഗറ്റീവ് (Thiruvananthapuram Nipah test result of student negative). തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (Institute of Advanced Virology Thonnakkal) നടത്തിയ പരിശോധ ഫലമാണ് പുറത്തുവന്നത്. പനി ബാധിച്ച് ചികിത്സ തേടിയ വിദ്യാർഥിയെ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയത് (Nipah test result Thiruvananthpuram).
തോന്നയ്ക്കലില്‍ നടത്തിയ ആദ്യ നിപ പരിശോധനയായിരുന്നു മെഡിക്കൽ വിദ്യാർഥിയുടേത്. ഇദ്ദേഹത്തിന്‍റേത് സാധാരണ പനിയാണെന്ന അനുമാനത്തിലാണെന്നും അധികൃതര്‍. നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 12 ചൊവ്വാഴ്‌ചയാണ് തിരുവനന്തപുരം ഡെന്‍റല്‍ കോളജ് വിദ്യാര്‍ഥിയെ കടുത്ത പനിയെ തുടർന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ ഇദ്ദേഹത്തിന്‍റെ ശരീരത്തിലേക്ക് വവ്വാൽ ഇടിക്കുകയും തുടർന്നുണ്ടായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് (Health Minister Veena George) കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലെ 3 പേരാണ് നിലവിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണ് അവസാനമായി രോഗബാധ സ്ഥിരീകരിച്ചത്. പനി അടക്കമുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളുടെ ശ്രവം പരിശോധനയ്ക്ക് അയച്ചത്. മരിച്ച രണ്ട് പേരടക്കം കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.