കേരളം

kerala

ETV Bharat / state

9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി മാതൃ ശിശു സൗഹൃദ അംഗീകാരം

തിരുവനന്തപുരം എസ് എ ടി ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, നിലമ്പൂര്‍ ജില്ല ആശുപത്രി, മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വയനാട് മാനന്തവാടി ജില്ല ആശുപത്രി എന്നിവയെയാണ് മാതൃ ശിശു സൗഹൃദ ആതുരാലയങ്ങളായി തെരഞ്ഞെടുത്തത്

Mother and Child Friendly  Mother and Child Friendly hospitals  മാതൃ ശിശു സൗഹൃദ ആശുപത്രി  തിരുവനന്തപുരം എസ് എ ടി ആശുപത്രി  S A T Hospital Thiruvanathapuram  തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി  Mother and Child Hospital Thaikkad  പത്തനംതിട്ട ജനറല്‍ ആശുപത്രി  General Hospital Pathanamthitta  എറണാകുളം ജനറല്‍ ആശുപത്രി  Eranakulam General Hospita  Mother and Child Hospital Ponnani  District Hospital Nilambur  Taluk Headquarters Hospital Malappuram  Mother and Child Hospital Kozhikode  District Hospital Manathavady  പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി  നിലമ്പൂര്‍ ജില്ല ആശുപത്രി  മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി  കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി  വയനാട് മാനന്തവാടി ജില്ല ആശുപത്രി  ആരോഗ്യമന്ത്രി വീണ ജോര്‍ജ്  Health Minister Veena George
സംസ്ഥാനത്തെ ഒമ്പത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി മാതൃ ശിശു സൗഹൃദ അംഗീകാരം

By

Published : Aug 24, 2022, 9:02 PM IST

തിരുവനന്തപുരം : ഒമ്പത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി സംസ്ഥാന മാതൃ ശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ്. തിരുവനന്തപുരം എസ് എ ടി ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മലപ്പുറം പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, നിലമ്പൂര്‍ ജില്ല ആശുപത്രി, മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വയനാട് മാനന്തവാടി ജില്ല ആശുപത്രി എന്നിവയെയാണ് മാതൃ ശിശു സൗഹൃദ ആതുരാലയങ്ങളായി തെരഞ്ഞെടുത്തത്.

അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദപരവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കായി മാതൃ ശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്. ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമാണ് നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഇതുവരെ 25 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശീലന പരിപാടികളും വിവിധ ഗുണനിലവാര സൂചികകളും അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍ നടത്തിയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സംസ്ഥാന തലത്തില്‍ നിന്നുള്ള വിദഗ്‌ധ സംഘമാണ് ഗുണനിലവാര പരിശോധന നടത്തുന്നത്.

ശിശു മരണനിരക്ക് കുറയ്ക്കുകയും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ലോകാരോഗ്യ സംഘടന, യൂണിസെഫ് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നോട്ടുവച്ചിട്ടുള്ള ആശയങ്ങള്‍ ഏകോപിപ്പിച്ചുള്ള ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ അനുസരിച്ചുള്ള സര്‍ട്ടിഫിക്കേഷനാണ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ABOUT THE AUTHOR

...view details