കേരളം

kerala

By

Published : Dec 30, 2019, 10:14 AM IST

Updated : Dec 30, 2019, 11:24 AM IST

ETV Bharat / state

രാത്രി നടത്തം; പൊതുയിടം തങ്ങളുടേതാക്കി തലസ്ഥാന നഗരിയിലെ സ്‌ത്രീകള്‍

രാത്രി 11 ന് മാനവീയം വീഥിയില്‍ നിന്നും ആരംഭിച്ച രാത്രി നടത്തം വഴുതക്കാട്, മേട്ടുക്കട വഴി തമ്പാനൂരില്‍ അവസാനിച്ചു.

രാത്രി നടത്തം  തിരുവനന്തപുരം  തിരുവനന്തപുരം ജില്ലാ വാര്‍ത്തകള്‍  night walk women in trivandrum  night walk  thiruvanatahpuram  thiruvanatahpuram latest news
രാത്രി നടത്തം; പൊതുഇടം തങ്ങളുടേതാക്കി തലസ്ഥാന നഗരിയിലെ സ്‌ത്രീകള്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അവബോധമുണര്‍ത്താന്‍ രാത്രി നടത്തവുമായി വനിതകള്‍. നിര്‍ഭയ ദിനത്തില്‍ പൊതുയിടം എന്‍റേതും എന്ന പേരില്‍ സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച രാത്രി നടത്തത്തില്‍ പ്രായഭേദമന്യേ നിരവധി സ്‌ത്രീകളാണ് പങ്കെടുത്തത്.

രാത്രി നടത്തം; പൊതുയിടം തങ്ങളുടേതാക്കി തലസ്ഥാന നഗരിയിലെ സ്‌ത്രീകള്‍

രാത്രി 11 ന് മാനവീയം വീഥിയില്‍ നിന്നും ആരംഭിച്ച രാത്രി നടത്തം വഴുതക്കാട്, മേട്ടുക്കട വഴി തമ്പാനൂരില്‍ അവസാനിച്ചു. ജില്ലയില്‍ 22 കേന്ദ്രങ്ങളിലായി നടന്ന രാത്രിനടത്തം ഒരു മണി വരെ തുടര്‍ന്നു. രാത്രിയെ പകലാക്കിയാണ് സ്ത്രീകള്‍ നിര്‍ഭയം പൊതു നിരത്തിലെത്തിയത്. ആടിയും പാടിയും സധൈര്യം നൂറുകണക്കിനു സ്ത്രീകള്‍ സംസ്ഥാനത്തെ റോഡുകളിലൂടെ നടന്നു. രാത്രികാലങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പ്രയാസങ്ങളും പേടിയും മാറ്റിയെടുക്കുക, സ്ത്രീകളെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പരിപാടി. രാത്രി നടത്തത്തിന് പൊലീസിന്‍റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണവുമുണ്ടായിരുന്നു.

സാമൂഹ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശു ക്ഷേമവകുപ്പ് ഡയറക്‌ടര്‍ ടി.വി അനുപമ തുടങ്ങിയവരടക്കം സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രാത്രി നടത്തില്‍ പങ്കെടുത്തു.

Last Updated : Dec 30, 2019, 11:24 AM IST

ABOUT THE AUTHOR

...view details