തിരുവനന്തപുരം: 'പൊതു ഇടം എന്‍റേതും' എന്ന സന്ദേശമുയര്‍ത്തി വനിതാ ശിശുക്ഷേമ വകുപ്പ് പെണ്‍കുട്ടികളെയും സ്‌ത്രീകളെയും ഉള്‍പ്പെടുത്തി രാത്രി നടത്തം സംഘടിപ്പിക്കുന്നു. നിര്‍ഭയ ദിനമായ ഡിസംബർ 29ന് രാത്രി 11 മുതല്‍ പുലര്‍ച്ചെ 1 മണിവരെയാണ് രാത്രി നടത്തം.
'പൊതു ഇടം എന്‍റേതും' സന്ദേശമുയർത്തി സ്‌ത്രീകളുടെ രാത്രി നടത്തം - കെ.കെ ശൈലജ
നിര്‍ഭയ ദിനത്തിൽ രാത്രി 11 മുതല്‍ പുലര്‍ച്ചെ 1 മണിവരെയാണ് വനിതാ ശിശുക്ഷേമ വകുപ്പ് പെണ്‍കുട്ടികളെയും സ്‌ത്രീകളെയും ഉള്‍പ്പെടുത്തി രാത്രി നടത്തം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ നടക്കുന്ന രാത്രി നടത്തില്‍ 25 പേര്‍ വീതമുള്ള വനിതാ സന്നദ്ധ സേവകർ പങ്കെടുക്കും. ഒറ്റയ്ക്കും കൂട്ടായുമാണ് വനിതകള്‍ രാത്രി നടത്തത്തില്‍ പങ്കെടുക്കുക. സ്‌ത്രീകളോട് രാത്രികാലങ്ങളില്‍ മോശമായി പെരുമാറുകയും അക്രമ വാസന പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരികയാണ് രാത്രി നടത്തത്തിന്‍റെ ലക്ഷ്യം.
സ്‌ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ബഹുജന വികാരം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 29ന് ശേഷം മുന്‍കൂട്ടി അറിയിക്കാതെയും രാത്രി നടത്തങ്ങള്‍ സംഘടിപ്പിച്ച് സ്‌ത്രീകള്‍ക്കെതിരെ മോശമായി പെരുമാറുന്നവവരെ പിടികൂടുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.