കേരളം

kerala

By

Published : Aug 29, 2022, 4:02 PM IST

ETV Bharat / state

ഐഡിഎസ്‌എഫ്‌എഫ്‌കെയിൽ മികച്ച പ്രതികരണങ്ങളുമായി 'നൈറ്റ് ടൈം ഇൻ സ്‌മോൾ ടൗൺ ഇന്ത്യ' ഡോക്യുമെന്‍ററി

ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ പച്ചയായ രാത്രിജീവിതം വരച്ചുകാട്ടി ഐഡിഎസ്‌എഫ്‌എഫ്‌കെയിൽ 'നൈറ്റ് ടൈം ഇൻ സ്‌മോൾ ടൗൺ ഇന്ത്യ' എന്ന ദീർഘ ഡോക്യുമെന്‍ററി.

night time in small town in india  special documentary in idsffk  idsffk documentary in trivandrum  documentary festival in trivandrum  idsffk latest news  trivandrum latest news  ഐഡിഎസ്എഫ്എഫ്കെ  നൈറ്റ് ടൈം ഇൻ സമാൾ ടൗൺ ഇന്ത്യ  ദീർഘ ഡോക്യുമെന്‍ററി  ആദ്യ പ്രദർശനം കൈരളി തീയറ്ററിൽ  ദി തേർഡ് ഐസ് ഡിജിറ്റൽ എഡ്യൂക്കേറ്റേഴ്‌സ്  ഐഡിഎസ്എഫ്എഫ്കെ ഏറ്റവും പുതിയ വാര്‍ത്ത  തിരുവനന്തപുരം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്ത
ഐഡിഎസ്‌എഫ്‌എഫ്‌കെയിൽ മികച്ച പ്രതികരണങ്ങളുമായി 'നൈറ്റ് ടൈം ഇൻ സ്‌മോൾ ടൗൺ ഇന്ത്യ' ഡോക്യുമെന്‍ററി

തിരുവനന്തപുരം: ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ പച്ചയായ രാത്രിജീവിതം വരച്ചുകാട്ടി ഐഡിഎസ്‌എഫ്‌എഫ്‌കെയിൽ 'നൈറ്റ് ടൈം ഇൻ സ്‌മോൾ ടൗൺ ഇന്ത്യ' എന്ന ദീർഘ ഡോക്യുമെന്‍ററി. മത്സര വിഭാഗത്തിലെ ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദർശനം കൈരളി തിയറ്ററിൽ നടന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള സ്‌ത്രീകളും പുരുഷന്മാരും കണ്ട വിശേഷങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ഐഡിഎസ്‌എഫ്‌എഫ്‌കെയിൽ മികച്ച പ്രതികരണങ്ങളുമായി 'നൈറ്റ് ടൈം ഇൻ സ്‌മോൾ ടൗൺ ഇന്ത്യ' ഡോക്യുമെന്‍ററി

ദി തേർഡ് ഐസ് ഡിജിറ്റൽ എഡ്യൂക്കേറ്റേഴ്‌സ് ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. വ്യത്യസ്‌ത മേഖലകളിലെ ആളുകളുടെ രാത്രിജീവിതം എങ്ങനെയെന്ന് ഈ ഡോക്യുമെന്‍ററിയിലൂടെ വരച്ചുകാട്ടുന്നുവെന്നും സ്‌ത്രീകളുടെയും പുരുഷന്മാരുടെയും രാത്രിജീവിത അനുഭവങ്ങളിലെ സമാനതകൾ എന്തൊക്കെയെന്നും ചിത്രം പറയുന്നു.

ഇന്ത്യയിലെ പലഗ്രാമങ്ങളിലും നഗരങ്ങളിലും രാത്രികാലങ്ങളിൽ ജോലി ചെയ്യുന്നവരുടെ ജീവിതമാണ് ചിത്രത്തിൻ്റെ പ്രമേയം. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഇതിനായി പല സ്ഥലങ്ങളിലും പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിവരശേഖരണവും മറ്റും നടത്തിയത്. ചിത്രത്തിന്‍റെ ആദ്യപ്രദർശനം കഴിയുമ്പോൾ ഗംഭീര അഭിപ്രായങ്ങളാണ് ഡെലിഗേറ്റുകളും പങ്കുവയ്‌ക്കുന്നത്.

ABOUT THE AUTHOR

...view details