തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ നടപ്പാക്കും. രണ്ടാഴ്ചത്തേക്ക് രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. കൊവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി അടിയന്തര കോർ കമ്മിറ്റി യോഗം വിളിച്ച് തീരുമാനമെടുത്തത്. സാധ്യമായ ഇടങ്ങളിൽ വർക്ക് ഫ്രം ഹോം നടപ്പാക്കാനും തീരുമാനമെടുത്തു.
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ - Night curfew in Kerala from tomorrow
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അടിയന്തര കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നാളെ മുതൽ കേരളത്തില്‍ രാത്രികാല കര്‍ഫ്യു
പൊതുഗതാഗതത്തിനു നിയന്ത്രണമില്ല. മാളുകളും തീയേറ്ററുകളും വൈകിട്ട് 7. 30ന് പ്രവർത്തനം അവസാനിപ്പിക്കണം. സ്വകാര്യ ട്യൂഷൻ സെന്‍ററുകൾക്ക് പ്രവർത്തനാനുമതിയില്ല. തൃശൂർ പൂരം പൊതുജനങ്ങളെ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താനും തീരുമാനിച്ചു.
Last Updated : Apr 19, 2021, 6:19 PM IST