സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി എൻഐഎ - സി.സി.ടി.വി ദൃശ്യങ്ങൾ
കേസിലെ പ്രതികളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ദൃശ്യങ്ങളിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സെക്രട്ടേറിയറ്റിലെ ഒരു വർഷത്തെ സി.സി.ടി.വി ദൃശ്യങ്ങൾ എൻഐഎ പരിശോധിക്കും. 2019 ജുലൈ ഒന്ന് മുതൽ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുക. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻഐഎ പൊതുഭരണ വകുപ്പിന് നേരത്തെ കത്ത് നൽകിയിരുന്നു. ദൃശ്യങ്ങൾ എൻഐഎക്ക് നൽകാനായി മറ്റൊരു ഹാർഡ് ഡിസ്‌കിലേക്ക് പകർത്തുന്ന നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇത് ഉടൻ എൻഐഎ ശേഖരിക്കും. കേസിൽ ഈ ദൃശ്യങ്ങൾ ഏറെ നിർണായകമാണ്. കേസിലെ പ്രതികളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ദൃശ്യങ്ങളിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.