സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ ഇന്ന് സെക്രട്ടേറിയറ്റിൽ പരിശോധന നടത്തും - സ്വര്‍ണക്കടത്ത് കേസ്
ഒരു വർഷത്തെ ദൃശ്യങ്ങള്‍ പകർത്തി നൽകുന്നതിന് പൊതുഭരണ വകുപ്പ് സാങ്കേതിക പ്രശ്‌നങ്ങള്‍ അറിയിച്ചതോടെയാണ് എന്‍ഐഎ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തുന്നത്
![സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ ഇന്ന് സെക്രട്ടേറിയറ്റിൽ പരിശോധന നടത്തും nia nia investigation secretariat cctv footage secretariat cctv footage സ്വര്‍ണക്കടത്ത് കേസ് gold smuggling case സ്വര്‍ണക്കടത്ത് കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8633794-thumbnail-3x2-nia.jpg)
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം വീണ്ടും സെക്രട്ടേറിയറ്റിൽ പരിശോധന നടത്തും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് സംഘം സെക്രട്ടേറിയറ്റിലെത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അതായത് ജൂണ്‍ ഒന്ന് മുതൽ 2020 ജൂലൈ 10 വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു വർഷത്തെ ദൃശ്യങ്ങള്‍ പകർത്തി നൽകുന്നതിന് പൊതുഭരണ വകുപ്പ് സാങ്കേതിക പ്രശ്‌നങ്ങള്‍ അറിയിച്ചതോടെയാണ് എന്‍ഐഎ നേരിട്ടെത്തുന്നത്. ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌ക്കിലേക്ക് പകര്‍ത്തി നല്‍കാനുള്ള ശ്രമം പൊതുഭരണ വകുപ്പ് തുടങ്ങിയിരുന്നുവെങ്കിലും പിന്നീട് പിന്‍മാറി. ഹാര്‍ഡ് ഡിസ്‌ക്കുകളും എന്‍ഐഎ സംഘം പരിശോധിക്കും.