തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സി.സി.ടിവി ദൃശ്യം ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം. ദൃശ്യം ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന് എന്‍.ഐ.എ കത്തു നല്‍കി. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ അണ്ടര്‍ സെക്രട്ടറിക്കു നല്‍കിയ കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറി. തങ്ങള്‍ നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.
സെക്രട്ടേറിയറ്റിലെ സി.സി.ടിവി ദൃശ്യം ആവശ്യപ്പെട്ട് എന്‍.ഐ.എ
ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ അണ്ടര്‍ സെക്രട്ടറിക്കു നല്‍കിയ കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറി. നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന്‍റെ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിന് സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കണമെന്നാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്തിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ സെക്രട്ടേറിയറ്റിലെ സി.സി.ടിവികള്‍ ഇടിമിന്നലേറ്റു തകര്‍ന്നതായും പുതുതായി സി.സി.ടി.വികള്‍ സ്ഥാപിക്കണമെന്നും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഡോ. വിശ്വാസ്‌മേത്ത രണ്ടു ദിവസം മുന്‍പ് ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു.
ഇത് സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് സംബന്ധിച്ച തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചീഫ് സെക്രട്ടറിയാണ് തെളിവുകള്‍ നശിപ്പിക്കുന്നതെന്നും രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ചീഫ് സെക്രട്ടറിക്കെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.