തിരുവനന്തപുരം:നെയ്യാറ്റിൻകര വെൺപകലിൽ സ്വിമ്മിങ് പൂൾ തകർന്ന് അയൽവാസിയുടെ വീട് തകർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വെൺപകൽ സ്വദേശി സന്തോഷ് കുമാറിൻ്റെ വീട്ടിലെ സ്വിമ്മിങ് പൂൾ പൊട്ടി തൊട്ടടുത്ത വീട്ടിലേക്ക് വെള്ളം ഒഴുകി എത്തിയത്.
നെയ്യാറ്റിൻകരയിൽ സ്വിമ്മിങ് പൂൾ തകർന്ന് സമീപവാസിയുടെ വീട് തകർന്നു - ഗോപാലകൃഷ്‌ണൻ
പഞ്ചായത്തിൻ്റെ അനുവാദമില്ലാതെയാണ് വെൺപകൽ സ്വദേശി സന്തോഷ് സ്വിമ്മിങ് പൂളിൻ്റെ പണി തുടങ്ങിയതെന്ന ആരോപണവുമുണ്ട്. പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും അധികൃതർ അന്വേഷിക്കാൻ തയാറായില്ല.

വെൺപകൽ സ്വദേശി ഗോപാലകൃഷ്‌ണൻ നായരുടെ വീടിൻ്റെ മതിലിനും അടുക്കളക്കും കേടുപറ്റി. നാല് മാസം മുൻപാണ് വെൺപകൽ സ്വദേശി സന്തോഷ് സ്വിമ്മിങ് പൂളിൻ്റെ പണി തുടങ്ങിയത്. ഗോപാലകൃഷ്‌ണൻ്റെ വീട്ടിൽ നിന്നും 35 അടി ഉയരത്തിലാണ് ഒരു സുരക്ഷിതത്ത്വവും ഇല്ലാതെ സന്തോഷ് സ്വിമ്മിങ് പൂൾ നിർമിച്ചത്. പഞ്ചായത്തിൻ്റെ അനുവാദമില്ലാതെയാണ് നിർമാണമെന്നും ആരോപണവുമുണ്ട്.
പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും അധികൃതർ അന്വേഷിക്കാൻ തയാറായില്ല. കഴിഞ്ഞ ദിവസമാണ് വെള്ളം നിറച്ചത്. വെള്ളം നിറയും മുമ്പേ തന്നെ ചോർച്ച അനുവപ്പെട്ടു. തുടർന്ന് പൂൾ പൊട്ടി ഗോപാലകൃഷ്‌ണൻ്റെ വീടിൻ്റെ ഒരു ഭാഗവും മതിലും തകരുകയായിരുന്നു. വെളളവും ചെളിയും വീട്ടിനകത്തേക്ക് ഇരച്ചുകയറിയിട്ടുമുണ്ട്.