തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് പൊള്ളലേറ്റ് മരിച്ച ഗൃഹനാഥന് പിന്നാലെ ഭാര്യയും മരിച്ചു. വെൺപകൽ പോങ്ങിൽ സ്വദേശി രാജന്‍റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. തീപ്പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു രാജൻ തലയിൽ പെട്രോളൊഴിച്ച് അമ്പിളിയേയും ചേർത്തുപിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയൽവാസി വസന്തവുമായി ഭൂമി സംബന്ധമായ തർക്കം നെയ്യാറ്റിൻകര കോടതിയിൽ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പിലാക്കുന്നതിന് ഇടയിൽ ആയിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ ഗൃഹനാഥന് പിന്നാലെ ഭാര്യയും മരിച്ചു - ഗൃഹനാഥന് പിന്നാലെ ഭാര്യയും മരിച്ചു
വെൺപകൽ പോങ്ങിൽ സ്വദേശി രാജന്‍റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു രാജൻ തലയിൽ പെട്രോളൊഴിച്ച് അമ്പിളിയേയും ചേർത്തുപിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ എത്തിയ പോലീസിനെ പ്രതിരോധത്തിൽ ആക്കാൻ വേണ്ടിയായിരുന്നു രാജൻ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയാത്. തീകൊളുത്താൻ ഉപയോഗിച്ച ലൈറ്റർ നെയ്യാറ്റിൻകര സ്റ്റേഷനിലെ അഡീഷണൽ എസ്ഐ അനിൽകുമാർ തട്ടി തെറിപ്പിക്കുന്നതിന് ഇടയിൽ തീ പടരുകയായിരുന്നു എന്ന് രാജൻ ഉൾപ്പെടെ മൊഴിനൽകിയിരുന്നു. ഇത് ഏറെ വിവാദം സൃഷ്‌ടിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ജനുവരി നാല് വരെ നെയ്യാറ്റിൻകര കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാൻ സമയം ഉണ്ടായിരുന്നപ്പോൾ പൊലീസ് തിടുക്കം കാട്ടിയെന്നും, ഭക്ഷണം പോലും കഴിക്കാൻ സമ്മതിക്കാതെയാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ ശ്രമിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. ഇന്ന് രാവിലെ മെഡിക്കൽ കോളജിൽ വച്ച് മരിച്ച രാജന്‍റെ മൃതദേഹം കുടിയൊഴിപ്പിക്കാൻ ശ്രമിച്ച വീട്ടുവളപ്പിൽ തന്നെ വൈകിട്ട് സംസ്‌കരിച്ചു. സംസ്‌കാര നടപടികൾ പൂർത്തിയാകുമ്പോൾ ആയിരുന്നു അമ്പിളിയുടെ വിയോഗവാർത്തയും അറിയുന്നത്. 70 ശതമാനത്തോളം പൊള്ളലേറ്റ ഇരുവരും മെഡിക്കൽ കോളേജിലെ ബേൺ ഐസിയു വാർഡിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.