കേരളം

kerala

ETV Bharat / state

നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു - കരമന ജയൻ

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്.

നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ ദേശീയപാത ഉപരോധിച്ച നാട്ടുകാർ

By

Published : Feb 12, 2019, 2:17 PM IST

റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചത്. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്.

നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ ദേശീയപാത ഉപരോധിച്ച നാട്ടുകാർ
ചെങ്കൽ പഞ്ചായത്തിലെ കാര്യോട് പ്രദേശത്തെ റോഡുകളുടെ അവസ്ഥ ശോചനീയമാണെന്നും ഇവിടെ അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ഉപരോധത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. റോഡ് ഉപരോധം കരമന ജയന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.

ABOUT THE AUTHOR

...view details