കേരളം

kerala

ETV Bharat / state

പട്ടിണിയിലായവർക്ക് കൈത്താങ്ങായി നെയ്യാറ്റിന്‍കര നഗരസഭ - neyyattinkara muncipality

സമൂഹ അടുക്കള പ്രവര്‍ത്തനമാരംഭിച്ചു

നെയ്യാറ്റിന്‍കര നഗരസഭ  സമൂഹ അടുക്കള  ലോക്ക് ഡൗണ്‍  യുവജനക്ഷേമ ബോർഡ്  ഹെൽപ്പ് ഡെസ്‌ക്  ഡബ്ല്യു.ആർ.ഹീബ  നഗരസഭാ ചെയർപേഴ്‌സൺ  neyyattinkara muncipality  covid prequations
പട്ടിണിയിലായവർക്ക് കൈത്താങ്ങായി നെയ്യാറ്റിന്‍കര നഗരസഭ

By

Published : Mar 28, 2020, 4:13 PM IST

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാൻ അവശ്യസാധനങ്ങളും സമൂഹ അടുക്കളയിലൂടെ ഭക്ഷണവും വീടുകളിലെത്തിച്ച് നെയ്യാറ്റിൻകര നഗരസഭ. ലോക്ക് ഡൗണിനെ തുടർന്ന് പട്ടിണിയിലായവർക്കാണ് നഗരസഭ കൈത്താങ്ങാവുന്നത്. കടകൾ അടച്ചതോടെ ആഹാരം കിട്ടാതെയായവര്‍ക്ക് ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിർദേശപ്രകാരം സമൂഹ അടുക്കളയുടെ പ്രവർത്തനമാരംഭിച്ചത്.

പട്ടിണിയിലായവർക്ക് കൈത്താങ്ങായി നെയ്യാറ്റിന്‍കര നഗരസഭ

മൂന്ന് നേരവും ഭക്ഷണം എത്തിക്കാൻ നഗരസഭ ശ്രമം നടത്തുന്നുണ്ട്. കൂടാതെ അവശ്യസാധനങ്ങൾക്കായി നഗരസഭയുടെ ഹെൽപ്പ് ഡെസ്‌കിലേക്ക് വിളിക്കുന്ന കുടുംബങ്ങൾക്ക് യുവജനക്ഷേമ ബോർഡിന്‍റെ വളന്‍റിയർമാരുടെ സഹായത്തോടെ മരുന്നുകളും ഭക്ഷണവസ്‌തുക്കളും വീടുകളിൽ എത്തിക്കുന്നുണ്ടെന്നും നഗരസഭാ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ.ഹീബ പറഞ്ഞു.

ABOUT THE AUTHOR

...view details