കേരളം

kerala

ETV Bharat / state

ജാഗ്രതയുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി ജീവനക്കാർ - employees caution

നെയ്യാറ്റിൻകര ഡിപ്പോയിലെ ബസുകൾ കഴുകിയും,അണുനാശിനി തളിച്ചും, യാത്രക്കാർക്ക് ബോധവൽകരണം നൽകിയുമാണ് കെഎസ്ആർടിസി ജീവനക്കാർ മാതൃകയായത്.

കൊവിഡ് 19  ജാഗ്രത  നെയ്യാറ്റിൻകര  നെയ്യാറ്റിൻകര കെഎസ്ആർടിസി  അണുനാശിനി  Neyyattinkara  Neyyattinkara KSRTC  employees caution  covid 19
കൊവിഡ് 19നെതിരെ ജാഗ്രതയുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി ജീവനക്കാർ

By

Published : Mar 17, 2020, 1:31 PM IST

തിരുവനന്തപുരം:കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹ്യചര്യത്തിൽ ജാഗ്രതയുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി ജീവനക്കാർ. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസുകൾ കഴുകിയും അണുനാശിനി തളിച്ചും യാത്രക്കാർക്ക് ബോധവൽകരണം നൽകിയുമാണ് കെഎസ്ആർടിസി ജീവനക്കാർ മാതൃകയായത്.

സിഐടിയു തൊഴിലാളികളാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. നെയ്യാറ്റിൻകരയിലെ പൊതുസമൂഹവും വ്യാപാരി വ്യവസായികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഡിപ്പോയിൽ എത്തുന്ന യാത്രികർക്ക് കൈകൾ വൃത്തിയാക്കാനുള്ള സജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.

കൊവിഡ് 19നെതിരെ ജാഗ്രതയുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി ജീവനക്കാർ

ABOUT THE AUTHOR

...view details