കേരളം

kerala

ETV Bharat / state

നെയ്യാറ്റിൻകര കെ.എസ്. ആർ.ടി.സി ഡിപ്പോ അടച്ചു - നെയ്യാറ്റിൻകര

കണ്ടക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡിപ്പോ അടച്ചിടാൻ തീരുമാനിച്ചത്.

ksrtc  കെ.എസ്. ആർ.ടി.സി  നെയ്യാറ്റിൻകര  തിരുവനന്തപുരം
നെയ്യാറ്റിൻകര കെ.എസ്. ആർ.ടി.സി ഡിപ്പോ അടച്ചു

By

Published : Jul 22, 2020, 2:55 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര കെ.എസ്. ആർ.ടി.സി ഡിപ്പോ അടച്ചു. കണ്ടക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡിപ്പോ പൂർണമായി അടച്ചിടാൻ തീരുമാനിച്ചത്. ഇവിടെ നിന്നുള്ള സർവീസുകൾ നിർത്തി വച്ചു. പാറശാല, കാട്ടാക്കട ഡിപ്പോകളും അടഞ്ഞു കിടക്കുകയാണ്. പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടർക്കും കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവറിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാട്ടാക്കട ഡിപ്പോയിൽ രോഗം സ്ഥിരീകരിച്ചയാൾക്ക് യൂണിറ്റിലെ 80 % ജീവനക്കാരുമായി പ്രൈമറി കോണ്ടാക്‌ട് ഉണ്ടായിരുന്നതിനാൽ യൂണിറ്റ് ഓഫീസർ ഉൾപ്പെടെ എല്ലാ ജീവനക്കാരും നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details