തിരുവനന്തപുരം:മലയോരമേഖലയിൽ മഴ ശക്തം. നെയ്യാറ്റിൻകര ആനാവൂരിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ. 50ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വ്യാഴാഴ്‌ച രാത്രി മുതൽ പെയ്‌ത ശക്തമായ മഴയിൽ ആനാവൂർ, കോഴിക്കോട് ശാസ്താംപാറക്ക് അടിവാരത്താണ് ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലുണ്ടായത്.
സമീപത്ത് വീടുകൾ വീടുകൾ ഇല്ലാത്തതിനാൽ ആളപായമില്ല. എന്നാൽ പ്രദേശത്തെ കൃഷിയിടങ്ങൾ മണ്ണിനടിയിൽ ആയി. പതിനഞ്ചിൽ പരം ക്വാറികൾ പ്രവർത്തിക്കുന്ന മേഖലയാണിത്. അതിനാൽ തന്നെ പ്രദേശത്ത് ജനം പരിഭ്രാന്തിയിലാണ്. ബന്ധുവീടുകളിലേക്കും ആനാവൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്കുമാണ് ആളുകളെ മാറ്റി പാർപ്പിച്ചത്.