തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ രണ്ട് വയസുകാരനെ തട്ടിയെടുത്ത് യുവാവ്. മാനസിക വിഭ്രാന്തി കാണിച്ച ഇയാള്‍ കുഞ്ഞുമായി വീടിന്‍റെ കതക് അടച്ചിരുന്നത് പരിഭ്രാന്തി സൃഷ്‌ടിച്ചു. തുടര്‍ന്ന്, ഫയർഫോഴ്‌സും പൊലീസും ചേർന്ന് വീടിന്‍റെ വാതില്‍ പൊളിച്ച് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ വഴുതൂർ സ്വദേശി കിരണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സമീപവാസിയായ വൈശാഖിന്‍റെ കുഞ്ഞാണിത്. അമ്മ മരിച്ചതിനെ തുടർന്ന് കിരൺ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുഞ്ഞുമായി വൈശാഖിന്‍റെ അമ്മ പുറത്ത് നിൽക്കുന്നത് കണ്ട കിരൺ ബലപ്രയോഗത്തിലൂടെ എടുത്തുകൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് വീടിന്‍റെ മുകളിലത്തെ നിലയിൽ കതകടച്ച് ഇരുന്നു.