നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തി; ജാഗ്രതാ നിർദ്ദേശം - neyyar dam shutter opened
ഒഴുക്കിന്‍റെ ശക്തി ഇനിയും കൂടിയാല്‍ ഷട്ടറുകൾ വീണ്ടും ഉയർത്തുമെന്നും നെയ്യാറിന്‍റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാൽ നെയ്യാർ ഡാമിന്‍റെ നാലു ഷട്ടറുകളും ഒരടി വീതം വീണ്ടും ഉയര്‍ത്തി. ജല നിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണിത്. ഡാമിന്‍റെ പരമാവധി ജല നിരപ്പ് 84. 750 മീറ്റർ ആണ്. നിലവില്‍ 83.58 മീറ്ററില്‍ ജലനിരപ്പ് എത്തിയിട്ടുണ്ട്. ഇന്നലെ നീരൊഴിക്കുണ്ടായതിനെ തുടർന്ന് ഷട്ടറുകള്‍ ആറിഞ്ച് വീതം ഉയർത്തിയിരുന്നു. നിലവില്‍ 60.6 മീറ്റർ ക്യൂബ് പെർ സെക്കൻഡ് ജലമാണ് പുറത്തേക്ക് ഒഴുകുന്നത്. അതേ സമയം 94. 8 എം. എം. ക്യൂ ജലമാണ് സംഭരണിയിൽ ഉള്ളത്. നീരൊഴുക്കിന്‍റെ ശക്തി 283. 2 മീറ്റർ ക്യൂബ് പെർ സെക്കൻഡുമാണ് ഉള്ളത്. ഒഴുക്കിന്‍റെ ശക്തി ഇനിയും കൂടിയാല്‍ ഷട്ടറുകൾ വീണ്ടും ഉയർത്തുമെന്നും നെയ്യാറിന്‍റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.