കേരളം

kerala

ETV Bharat / state

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; പരാതിക്കാരിയെ വീട്ടിൽ നിന്നും മാറ്റി - തിരുവനന്തപുരം

കുട്ടികളെ സന്ദർശിക്കാനായി ഇന്ന് വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിലാണ് പൊലീസ് എത്തി വസന്തയെ വീട്ടിൽ നിന്നും കൊണ്ടു പോയത്

neyattinkara couple murder updates  നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം  നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം വാർത്തകൾ  തിരുവനന്തപുരം  തിരുവനന്തപുരം വാർത്തകൾ
നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം: പരാതിക്കാരിയെ വീട്ടിൽ നിന്നും മാറ്റി

By

Published : Dec 29, 2020, 4:31 PM IST

Updated : Dec 29, 2020, 4:50 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ ഒഴിപ്പിക്കൽ നടപടികൾക്ക് വഴി തുറന്ന പരാതിക്കാരി വസന്തയെ പൊലീസ് വീട്ടിൽ നിന്നും മാറ്റി. ഹൈക്കോടതി വിധി വരാൻ പോലും കാത്തുനിൽക്കാതെ വീടൊഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചത് വസന്തയുടെ ഇടപെടൽ മൂലമാണെന്ന് നേരത്തെ മരണപ്പെട്ട രാജൻ - അമ്പിളി ദമ്പതികളുടെ മക്കൾ ആരോപിച്ചിരുന്നു.

കുട്ടികളെ സന്ദർശിക്കാനായി ഇന്ന് വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിലാണ് പൊലീസ് എത്തി വസന്തയെ വീട്ടിൽ നിന്നും കൊണ്ടു പോയത്. വസന്തയുടെ പുരയിടത്തിന്‍റെ അതിരിനോട് ചേർന്നാണ് രാജനും കുടുംബവും താമസിക്കുന്ന മൂന്ന് സെന്‍റ് ഭൂമി. ദമ്പതികളുടെ മരണത്തിന് ശേഷം നിരവധി പേരാണ് ഈ വീട്ടിലേക്ക് വരുന്നത്. സംഭവത്തിൽ പൊലീസിനും പരാതിക്കാരിയായ വസന്തയ്ക്കുമെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷയെ കരുതിയാണ് വീട്ടിൽ നിന്നും മാറ്റുന്നതെന്ന് പൊലീസ് അറിയിച്ചു.

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; പരാതിക്കാരിയെ വീട്ടിൽ നിന്നും മാറ്റി

അതേസമയം ഗുണ്ടായിസം കാണിച്ച് വസ്‌തു കയ്യേറിയവർക്ക് ഒരു കാരണവശാലും വസ്തു വിട്ടുകൊടുക്കില്ലെന്നും നിയമത്തിന്‍റെ വഴിയിൽ പോകുമെന്നും വസന്ത നിലപാടെടുത്തത് നാട്ടുകാരെ പ്രകോപിതരാക്കിയിരുന്നു. തുടർന്ന് ഇവരുടെ വീടിന് മുന്നിൽ നാട്ടുകാർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് വസന്തയെ വീട്ടിൽ നിന്നും മാറ്റിയതെന്ന് പൊലീസ് അറിയിച്ചു.

Last Updated : Dec 29, 2020, 4:50 PM IST

ABOUT THE AUTHOR

...view details