- കാർഷിക ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷം. ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധത്തിന് നീക്കം. രാജ്യസഭാ ഉപാധ്യക്ഷനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസിൽ തീരുമാനം ഇന്ന്
- സംസ്ഥാനത്ത് കനത്ത മഴ തുടരും. 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
- രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് സകൂളുകൾ തുറക്കും. ഹരിയാന, പഞ്ചാബ്, ചത്തീസ്‌ഗഡ്, ഝാർഖണ്ഡ്, ബിഹാർ, മധ്യപ്രദേശ്. ആന്ധ്രാപ്രദേശ്, അസം, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സ്കൂളുകളാണ് തുറക്കുന്നത്.
- സഭാ തർക്കത്തിൽ പരിഹാര ചര്‍ച്ചകൾക്ക് മുൻകയ്യെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.
- ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ഇന്ന് ആസ്റ്റണ്‍ വില്ല, ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും. ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്കില്‍ രാത്രി 10.30നാണ് മത്സരം.
- ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പോരാട്ടം. മത്സരം രാത്രി 7.30ന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍.
- താജ്മഹൽ ഇന്ന് തുറക്കും; തിരിച്ചുവരവിനൊരുങ്ങി ടൂറിസം മേഖല
- മുനമ്പം ഹാർബർ ഇന്ന് തുറക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഹാർബറിലെ പ്രവർത്തനങ്ങൾ.
- ബേക്കൽ കോട്ടയും റാണിപുരവും ഇന്ന് തുറക്കും. ഒരേ സമയം 100 പേർക്കു മാത്രമേ കോട്ടയ്ക്കകത്ത് പ്രവേശനം അനുവദിക്കൂ.
- ഇന്ന് ശ്രീനാരായണഗുരു മഹാസമാധി ദിനം. 'നമുക്ക് ജാതിയില്ല' വിളംബരത്തിന്‍റെ നൂറാം വാർഷികത്തിന്‍റെ സ്മരണക്കായി സംസ്ഥാന സർക്കാർ ഇന്ന് ശ്രീനാരായണ ഗുരുദേവന്‍റെ പ്രതിമ സ്ഥാപിക്കും.
ഇന്നത്തെ പ്രധാന വാർത്തകൾ