തിരുവനന്തപുരം :തിരുവനന്തപുരത്ത്നവജാത ശിശുവിനെ 3 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തി. തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെയാണ് വിൽപ്പന നടത്തിയത്. കരമന സ്വദേശിയായ സ്ത്രീയാണ് കുഞ്ഞിനെ വാങ്ങിയത്. 11 ദിവസം മാത്രം പ്രായമായിരിക്കെയാണ് കുഞ്ഞിനെ വിറ്റതെന്നാണ് വിവരം.
സംഭവത്തെ കുറിച്ച് വിവരമറിഞ്ഞയുടന്‍ പൊലീസ് ഇടപെടുകയും വിൽപ്പന തടയുകയുമായിരുന്നു. കുഞ്ഞിനെ വിറ്റ സംഭവത്തെ കുറിച്ച് ആദ്യം വിവരം ലഭിച്ചത് ശിശു ക്ഷേമ സമിതിക്കാണ്. ശിശു ക്ഷേമ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തമ്പാനൂര്‍ പൊലീസിന്‍റെ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തുകയും കുഞ്ഞിനെ വീണ്ടെടുക്കുകയും ചെയ്‌തത്.