കേരളം

kerala

ETV Bharat / state

ലോക്ക്ഡൗണില്‍ വീട്ടിരിക്കണം; കേരള പൊലീസിനൊപ്പം സഞ്ജു സാംസണും - ലോക്‌ഡൗൺ

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിന് പിന്നിൽ പ്രവർത്തിക്കുന്ന സിവിൽ പൊലീസ് ഓഫീസറായ അരുൺ ബിടിയാണ് ഹ്രസ്വ വീഡിയോ സംവിധാനം ചെയ്തത്

Lockdown  Kerala Police with Lockdown  ലോക്‌ഡൗൺ  കേരള പൊലീസിന്‍റെ പുതിയ വീഡിയോ
Lockdown

By

Published : Apr 14, 2020, 8:29 PM IST

തിരുവനന്തപുരം: ലോക്‌ഡൗൺ നിയന്ത്രണങ്ങൾ പാലിക്കണമെന്ന സന്ദേശവുമായി കേരള പൊലീസിന്‍റെ പുതിയ വീഡിയോ. മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെ ഉൾപ്പെടുത്തിയാണ് പുതിയ വീഡിയോ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. വിനോദങ്ങളും കളികളും വീടിനുള്ളിൽ ഒതുക്കാം, കൊവിഡ് ഭീതി ഒഴിവാക്കാൻ സർക്കാർ നിർദേശങ്ങൾ പാലിക്കാം. ഈ കരുതലിലും കാവലിലും നമ്മൾ അതിജീവിക്കും എന്ന സന്ദേശമാണ് വീഡിയോ നൽകുന്നത്.

കേരള പൊലീസിന്‍റെ പുതിയ വീഡിയോ

പൊലീസുകാർ തന്നെയാണ് ഈ വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിന് പിന്നിൽ പ്രവർത്തിക്കുന്ന സിവിൽ പൊലീസ് ഓഫീസറായ അരുൺ ബിടിയാണ് ഈ ഹ്രസ്വ വീഡിയോ സംവിധാനം ചെയ്തത്. കൊവിഡ് ഭീഷണിയിൽ നിന്ന് സുരക്ഷിതരായിരിക്കാൻ വേണ്ട നിർദേശങ്ങൾ സംബന്ധിച്ച് നേരത്തെയും പൊലീസ് ഇത്തരം വീഡിയോകൾ പുറത്തിറക്കിയിരുന്നു.

ABOUT THE AUTHOR

...view details