തിരുവനന്തപുരം:കേരള ഫയർഫോഴ്‌സിന് കരുത്തായി പുതിയ വാഹനങ്ങൾ. വിവിധ വിഭാഗങ്ങളിലായി 88 പുതിയ വാഹനങ്ങളാണ് സേനയുടെ ഭാഗമാകുന്നത്.
വ്യവസായശാലകളിലും, ഓയിൽ റിഫൈനറികളിലും തീപിടിത്തം ഉണ്ടാകുമ്പോൾ തീ അണയ്ക്കാൻ ഫലപ്രദമായ 10 ഫോം ടെൻഡർ വാഹനങ്ങൾ, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന 30 മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ, 30 ജീപ്പ്,18 ആംബുലൻസ് എന്നിവയാണ് പുതിയതായി എത്തിയിരിക്കുന്നത്. പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.