കേരളം

kerala

ETV Bharat / state

നവകേരളം പടുത്തുയർത്താൻ പുതിയ പദ്ധതികൾ നടപ്പാക്കും - ബജറ്റ് 2020

പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കഴിഞ്ഞ വർഷം ചെലവഴിച്ചത് 2,851 കോടിയാണ്.

പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിച്ച് നവകേരളം പടുത്തുയർത്താൻ പുതിയ പദ്ധതികൾ നടപ്പാക്കും  നവകേരളം  പുതിയ പദ്ധതികൾ നടപ്പാക്കും  New programs will be launched to combat natural disasters  New programs  natural disastersട  ബജറ്റ് 2020  budget 2020
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിച്ച് നവകേരളം പടുത്തുയർത്താൻ പുതിയ പദ്ധതികൾ നടപ്പാക്കും

By

Published : Feb 7, 2020, 2:11 PM IST

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കഴിഞ്ഞ വർഷം 2,851 കോടി ചെലവഴിച്ചതായി ധനമന്ത്രി അറിയിച്ചു. പ്രകൃതി ദുരന്തങ്ങളുടെ പ്രതിരോധത്തിന് സമഗ്രമായ പദ്ധതികൾ രൂപീകരിക്കും.എല്ലാ ഗ്രാമസഭകളിലും ഇത് ചർച്ചാവിഷയമാക്കുകയും അതിന്‍റെ ഭാഗമായി പുതിയ പദ്ധതികളും ഉൾപ്പെടുത്തും. 2018-19 കാലയളവിലെ പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചാൽ ഓരോ വാർഡുകളിലെയും പ്രതിരോധ പ്രവർത്തനങ്ങളും അതിനുള്ള മുൻകരുകതലുകളും റിപ്പോർട്ടിൽ എടുത്തു പറയുന്നു.

കഴിഞ്ഞ സർക്കാരിന്‍റെ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചെലവഴിച്ചത് 503 കോടിയാണെങ്കിൽ എൽഡിഎഫ് സർക്കാർ നാല് വർഷം കൊണ്ട് 1,216 കോടിയാണ് കടന്നത്.സംസ്ഥാനത്തെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയിൽ കുട്ടനാട് പാക്കേജിന് വലിയ പ്രത്യേകതയാണ്. 2018ൽ ഉണ്ടായ പ്രളയത്തിൽ ഒരാഴ്‌ചകൊണ്ട് പകർച്ചവ്യാധികളോ അപകടങ്ങളോ ഉണ്ടാകാതെ 5000 ത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി മന്ത്രി വ്യക്തമാക്കി.

54066 കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകി. അതിൽ 1880 വീടുകളുടെ പുനർനിർമാണത്തിനായി ആദ്യഗഡു സഹായവും നൽകി. തകർന്ന 627 വീടുകളുടെ പുനർനിർമാണം പൂർത്തിയായി. ഭാഗികമായി നാശനഷ്‌ടമുണ്ടായ 49083 വീടുകൾക്ക് അറ്റകുറ്റപ്പണികൾക്കായി 274 കോടി രൂപ നൽകി. കാർഷിക നഷ്‌ടപരിഹാരമായി 152 കോടിയും വിതരണം ചെയ്‌തതായും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details