തിരുവനന്തപുരം: സംസ്ഥാനത്തിന് സ്വന്തമായി പോഷകാഹാര ഗവേഷണ കേന്ദ്രം വരുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ആന്‍ഡ് മനേജ്മെന്റിന്റെ സഹകരണത്തോടെ സംസ്ഥാന വനിത ശിശു വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ധാരണാ പത്രം ഒപ്പിട്ടു. ശാസ്ത്രീയമായ അറിവുകൾ ഉപയോഗിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും അനുയോജ്യമായ പോഷണവും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് ഗവേഷണ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
കേരളത്തിന് ഇനി സ്വന്തം പോഷകാഹാര ഗവേഷണ കേന്ദ്രം - സംസ്ഥാന വനിത ശിശു വികസന വകുപ്പ്
ശാസ്ത്രീയമായ അറിവുകൾ ഉപയോഗിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും അനുയോജ്യമായ പോഷണവും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് ഗവേഷണ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിന് ഇനി സ്വന്തം പോഷകാഹാര ഗവേഷണ കേന്ദ്രം
പോഷകാഹാരവുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടപ്പാക്കൽ, മേൽനോട്ടം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക സഹായം, പ്രചരണം എന്നിവയ്ക്കുള്ള പരമോന്നത ഗവേഷണ സ്ഥാപനമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.