ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ - ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി രണ്ട് ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ പ്രഭാവത്തിലാണ് സംസ്ഥാന വ്യപകമായി മഴ ലഭിക്കുക. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിക്കും. ആന്ധ്ര തീരത്തും ഒഡീഷ തീരത്തുമാകും ന്യൂനമർദം കൂടുതൽ പ്രഭാവം സൃഷ്‌ടിക്കുക. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കൂടുതൽ ശക്തമാകും. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും.