കേരളം

kerala

ETV Bharat / state

ലോക്ക് ഡൗണ്‍; പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി - Government

ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് ആഴ്‌ചയില്‍ ഒന്നിടവിട്ട മൂന്ന് ദിവസം പ്രവര്‍ത്തിക്കാൻ അനുമതി

new lockdown restrictions  ലോക്ക് ഡൗണ്‍  പുതുക്കിയ മാനദണ്ഡങ്ങള്‍  lockdown  Government  pinarayi vijayan
ലോക്ക് ഡൗണ്‍; പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി

By

Published : May 7, 2021, 9:19 PM IST

തിരുവനന്തപുരം:ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ഹോട്ടലുകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. പാഴ്‌സലുകള്‍ക്കും ഹോം ഡെലിവറിക്കും മാത്രമെ അനുമതി ഉണ്ടാകു.

കൂടുതൽ വായനക്ക്:ഭക്ഷ്യകിറ്റ് വിതരണം ഒരു മാസം കൂടി, ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കും

ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് ആഴ്‌ചയില്‍ ഒന്നിടവിട്ട മൂന്ന് ദിവസം പ്രവര്‍ത്തിക്കാം. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആശുപത്രി രേഖകള്‍ കാണിച്ച് യാത്ര ചെയ്യാം. അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യത്തിനും യാത്രാ അനുമതിയുണ്ട്‌.

കൂടുതൽ വായനക്ക്:ഇന്ന് 38,460 പേര്‍ക്കു കൂടി കൊവിഡ്, 54 മരണം

ABOUT THE AUTHOR

...view details