തിരുവനന്തപുരം: പുതുവർഷത്തിൽ രണ്ടായിരത്തോളം പുതിയ ബസുകൾ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി. 614 ഇലക്ട്രിക് ബസുള്‍പ്പെടെ കിഫ്ബി ഫണ്ടിലൂടെ 1783 ബസുകള്‍ 2023ല്‍ വാങ്ങാനാണ് മാനേജ്മെന്‍റ് തീരുമാനം. സ്‌മാര്‍ട്ട് സിറ്റി പദ്ധതി വഴി 120 ഇലക്ട്രിക് ബസുകള്‍ തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലർ സർവീസിനായി അടുത്ത നാല് മാസം കൊണ്ടെത്തിക്കും.
പുതുവർഷത്തിലേക്ക് വളയം പിടിക്കാനൊരുങ്ങി കെഎസ്ആർടിസി; നിരത്തിലിറങ്ങുന്നത് 1783 പുതിയ ബസുകൾ - കെഎസ്ആർടിസി പുതിയ ബസുകൾ
ഇലക്‌ട്രിക് ബസ് ഉൾപ്പെടെ രണ്ടായിരത്തോളം പുതിയ ബസുകളാണ് നിരത്തിലിറക്കാൻ പോകുന്നത്. ഇതിന്‍റെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്.
കെഎസ്ആർടിസി
ബസുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്. ഈ വർഷം തിരുവനന്തപുരം നഗരത്തിൽ പുതുതായി ആരംഭിച്ച സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസ് വൻ വിജയകരമായിരുന്നു. സുഗമമായ യാത്രയും മിതമായ ടിക്കറ്റ് നിരക്കും തന്നെയാണ് സിറ്റി സർക്കുലർ സർവീസിനെ വിജയത്തിലാക്കിയത്.
ഇതിന്‍റെ ചുവടുപിടിച്ച് ഭാവിയിൽ കെഎസ്ആർടിസിയുടെ എല്ലാ ബസുകളും ഇലക്ട്രിലേക്ക് മാറ്റുന്ന കാര്യവും മാനേജ്മെന്‍റ് ആലോചിക്കുന്നുണ്ട്.