തിരുവനന്തപുരം :സാധാരണക്കാരെ വലച്ച് ഇന്നുമുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും. ജി.എസ്.ടി ഏർപ്പെടുത്തിയ പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നതോടെയാണ് അവശ്യസാധനങ്ങളുടെ വില ഉയരുന്നത്. അരിയും ഗോതമ്പും ഉൾപ്പടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വില കൂടുന്നത് ഏറെ ബാധിക്കുന്നത് സാധാരണക്കാരെയാണ്. പായ്ക്കറ്റ് ഭക്ഷണങ്ങൾക്കും പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങൾക്കും വിലകൂടും.
വില കൂടുന്നവ :
പായ്ക്കറ്റിലാക്കിയ മാംസം, മീൻ - 5% (ജി.എസ്.ടി)
തൈര്, ലസ്സി, മോര് – 5% (ജി.എസ്.ടി)
പനീർ – 5% (ജി.എസ്.ടി)
ശർക്കര – 5% (ജി.എസ്.ടി)
പഞ്ചസാര – 5% (ജി.എസ്.ടി)
തേൻ – 5% (ജി.എസ്.ടി)
അരി - 5% (ജി.എസ്.ടി)
ഗോതമ്പ്, ബാർലി, ഓട്ട്‌സ് - 5% (ജി.എസ്.ടി)
കരിക്ക് വെള്ളം – 12% (ജി.എസ്.ടി)
അരിപ്പൊടി - 5% (ജി.എസ്.ടി)
പപ്പടം - 5% (ജി.എസ്.ടി)
വില കുറയുന്നവ :
ചരക്ക് നീക്കത്തിനുള്ള നികുതി 12% ൽ നിന്ന് 5% ആയി കുറയും. ചരക്ക് ലോറിയുടെ വാടകയിനത്തിൽ നിന്ന് ജി.എസ്.ടി 18% ൽ നിന്ന് 12% ആയി കുറയും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ബാഗ്‌ഡോഗ്രയിൽ നിന്നുമുള്ള വിമാന യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന ജി.എസ്.ടി ഇളവ് ഇനി മുതൽ ഇക്കണോമിക് ക്ലാസിന് മാത്രമേ ബാധകമാകൂ.ഇലക്‌ട്രിക് വാഹനങ്ങൾക്ക് 5% ജി.എസ്.ടി മാത്രമേ ഈടാക്കുകയുള്ളൂ.
Also read:അടുക്കള മുതല്‍ ആശുപത്രി വരെ വില കൂടും, പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ പ്രാബല്യത്തില്‍
കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്‍ടി കൗൺസിൽ യോഗത്തിലാണ് നിരക്കുകൾ പരിഷ്‌കരിച്ചത്. ജി.എസ്.ടി. നിരക്കുവര്‍ധനയുടെ പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി. പൊതുവിതരണ കേന്ദ്രങ്ങളിലൂടെയും സപ്ലൈകോ വഴിയും വിതരണം ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.